തലയോലപ്പറമ്പ്: വിദേശത്തു നിന്നും മക്കൾ പല തവണ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് വഴിയമ്പലം ഭാഗത്ത് വഴിയമ്പലത്തിൽ റോസമ്മചാക്കോ (മോളി 65) യെയാണ്തിങ്കളാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുള്ള മക്കൾ പല തവണ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സമീപത്തുള്ള ഇവരുടെ സഹോദിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സഹോദരിയും മറ്റു ബന്ധുക്കളും എത്തി വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സംസ്ക്കാരം പിന്നീട്. പരേതനായ ചാക്കോയാണ് ഭർത്താവ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കൾ : മഞ്ജു (യു.കെ), മനോജ് (അയർലൻ്റ് ). മരുമക്കൾ : സിബി ( ചെമ്മനത്തുകര), റോസ്മി (കാഞ്ഞിരമറ്റം).


