ഫോട്ടോ: ഉദയനാപുരം പഞ്ചായത്ത് 18ാം വാർഡിലെ ചെമ്മനാകരിപ്രദേശത്ത് വൻതോതിൽ മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലം പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാജുവിൻ്റെ നേതൃത്വത്തിൽ ജന പ്രതിനിധികൾ സന്ദർശിച്ചപ്പോൾ
ഉദയനാപുരം : ഉദയനാപുരം പഞ്ചായത്ത് 18ാം വാർഡിലെ ചെമ്മനാകരിപ്രദേശത്ത് വൻതോതിൽ മാലിന്യങ്ങൾ നിക്ഷേപിച്ച പ്രതികളെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽകണ്ടെത്തി. കൊല്ലത്തുള്ള ഒരു സ്വകാര്യ ഹോട്ടലിലെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാലിന്യങ്ങൾ ചെമ്മനാകരി സ്വദേശിയായ വിപിൻ എന്നയാളുടെ നേതൃത്വത്തിൽ കരാർ എടുത്തയാൾ ഒരു സ്വകാര്യ വ്യക്തി യുടെ പുരയിടത്തിൽ തള്ളുകയായിരുന്നു. മാലിന്യം തള്ളിയതിന് സമീപം ജലാശയത്തോടു ചേർന്നുഉള ഭാഗത്ത് പണി എടുത്തു കൊണ്ടിരിരുന്ന തൊഴിലാളികൾ ദേഹത്ത് അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ടതിനേ തുടർന്ന് പണി നിർത്തിവച്ചു.ഇത് സംബന്ധിച്ച് പഞ്ചായത്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നുംപ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാജു പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ ജനപ്രതിനിധികളായ അജിതാ മധുകുട്ടൻ അഭിജിത്ത് ചായപ്പള്ളി, ഫാമിലി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫിസർ അലക്സ് തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ കാളിദാസൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.


