ഫോട്ടോ: എ.സതീശൻ അപ്പത്തറയുടെ ഒന്നാം ചരമ വാർഷികത്തിനോടനുബന്ധിച്ച് എ. സതീശൻ സ്മൃതി വേദിയുടെ ആഭിമുഖ്യത്തിൽ മുച്ചൂർക്കാവിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വെച്ചൂർ : വെച്ചൂരിൻ്റെയും മുച്ചൂർക്കാവ് ഗ്രാമത്തിൻ്റേയും സമഗ്ര വികസനത്തിനായി നിലകൊണ്ട നേതാവാണ് എ.സതീശനെന്ന് ജലവിഭവ,ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് . കെപിഎംഎസ് സംസ്ഥാന പ്രസിഡന്റും, ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ.എ.സനീഷ് കുമാറിൻ്റെ സഹോദരനും വെച്ചൂർ പഞ്ചായത്തിലെ രാഷ്ട്രീയ- സാമൂഹിക മണ്ഡലത്തിൽ സജീവ സാനിദ്ധ്യവുമായിരുന്ന എ. സതീശൻ അപ്പത്തറയുടെ ഒന്നാം ചരമ വാർഷികത്തിനോടനുബന്ധിച്ച് എ. സതീശൻ സ്മൃതി വേദിയുടെ ആഭിമുഖ്യത്തിൽ മുച്ചൂർക്കാവ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബിനിമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
(കെഐഒപിആര് 909/2026)


