കോട്ടയം: വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനപദ്ധതിയിലേക്ക് ഒന്നാംഘട്ടമായി അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2025-26 അധ്യയന വര്‍ഷം വിജയിച്ച പരീക്ഷകള്‍ക്കു മാത്രമാണ് 2026-27ലെ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ് അനുവദിക്കുക. അവസാന തീയതി ഓഗസ്റ്റ് 15. വിശദവിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0481 2562503(ജില്ലാ ഓഫീസ്), ഇ-മെയില്‍: [email protected]
Advertisements


