കോട്ടയം :
കലാരംഗത്ത് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മുതിർന്ന പ്രമുഖ വ്യക്തികൾക്ക് ആത്മ നൽകിവരുന്ന ഗുരുശ്രേഷ്ഠ പുരസ്കാരം കെ. ജയകുമാർ ഐ എ എസിന് നൽകും, അതിനോടൊപ്പം, അന്തരിച്ച പ്രശസ്ത നാടക ചലച്ചിത്ര നടൻ കോട്ടയം
അച്ചൻകുഞ്ഞിന്റെ സ്മരണാർത്ഥo നൽകുന്ന ആത്മ തിയേറ്റർ അവാർഡ്, പ്രശസ്ത സിനിമ താരം വീണ നായർക്കും,അന്തരിച്ച പ്രശസ്ത മ്യൂസിക് ഡയറക്ടർ വയലിൻ ജേക്കബിന്റെ സ്മരണർത്ഥം നൽകുന്ന ആത്മ മ്യൂസിക് അവാർഡ് പ്രശസ്ത പിന്നണി ഗായകൻ ഭരത് സജികുമാറിനും, അന്തരിച്ച പ്രശസ്ത രംഗപടശിൽപ്പി ആർട്ടിസ്റ്റ് കേശവന്റെ സ്മരണാർത്ഥം നൽകുന്ന ആത്മ ഫൈനാർട്ട് അവാർഡ് പ്രശസ്ത ചിത്രകാരൻ പി എം യേശുദാസിനും നൽകും,ഇരുപത്തി അയ്യായിരം രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്,ആത്മയും കെ പി എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി, ജൂൺ പത്തൊൻപത്, ഇരുപത് തീയതികളിൽ കോട്ടയം കെ പി എസ് മേനോൻ ഹാളിൽവെച്ച് നടത്തുന്ന ആത്മ സിംഫണി ലോകസംഗീത ദിനാഘോഷ പരിപാടിയിൽ ജൂൺ ഇരുപത്തിന് അവാർഡുകൾ സമ്മാനിക്കും, പത്തൊൻപതാം തിയതി വായനാ ദിനത്തിൽ പി എൻ പണിക്കർ അനുസ്മരണവും ആത്മ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ആത്മരാഗം ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടിയും ഉണ്ടാകും, ഇരുപത്തിന് പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന ശിവാസ് ഗോൾഡൻ ഓർക്കേസ്ട്രായുടെ ആത്മ സിംഫണി കെ ജയകുമാർ മ്യൂസിക് നൈറ്റും അരങ്ങേറും. പ്രവേശനം സൗജന്യം
ആത്മ ഗുരുശ്രേഷ്ഠ പുരസ്കാരം കെ. ജയകുമാർ ഐ എ എസിന്

Advertisements

