കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കും: മന്ത്രി മോൻസ് ജോസഫ്

കോട്ടയം : ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ സന്ദർശിക്കുകയായിരുന്നു മോൻസ് ജോസഫ്. കാട്ടാന ആക്രമണത്തിൽ പരിക്കുപറ്റിയ കുട്ടികളുടെ പഠനചിലവും ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ സർക്കാർ പ്രതിജ്ഞ ബദ്ധമാണ്. കുട്ടികളുടെ തുടർ പുനരധി വാസ കാര്യങ്ങൾ മുഖ്യ മന്ത്രിയും വനം വകുപ്പ് മന്ത്രിയും ആയി ആലോചിച്ചു തീരുമാനിക്കും. കുട്ടിയുടെ പിതാവ് മുൻപ് തന്നെ മരണപെട്ടിട്ടുള്ളതും ഇപ്പോൾ മാതാവും കൊല്ലപ്പെട്ട സ്ഥിതിക്ക് കുട്ടികളുടെ സംരക്ഷണം പൂർണമായി സർക്കാരിലേക്ക് റിപ്പോർട്ട്‌ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Advertisements

കുട്ടിക്ക് ഉണ്ടായ മാനസികവിഷമം മാറാൻ സൈക്യാ ട്ടറി വിഭാഗം മേധാവിയോട് വേണ്ട ചികിത്സനൽകാൻ മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബിന് നിദ്ദേശം നൽകി. മന്ത്രി യോടൊപ്പം നാട്ടകം സുരേഷ് എം എൽ എ,മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്‌,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ്, മെഡിക്കൽ കോളേജ് ആർ എം ഒ ഡോ സാം മാമൻ, കേരള കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ,ജില്ലാ പഞ്ചായത്ത്‌ അംഗം ജോസ്മോൻ മുണ്ടക്കൽ,ആശുപത്രി വികസന സമിതി അംഗം കെ പി പോൾ, സംസ്ഥാന മീഡിയ കോ ഓർഡിനേറ്റർ ബിനു ചെങ്ങളം, അനിൽ വി തയ്യിൽ, സാബു പീടിയെക്കൽ,ജോഷി ജോസ്,കുഞ്ഞു കളപ്പുര, ടിറ്റോ പൈയ്യനാടൻ, തോമസ് പുതുശ്ശേരി തുടങ്ങിയവർ മന്ത്രയോടൊപ്പം സന്ദർശിച്ചു.

Hot Topics

Related Articles