കോട്ടയം: എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ ഫുട്ബോളാണ് ലഹരി എന്ന ആശയം പ്രചരിപ്പിക്കാൻ സൌഹൃദ പെനാലിറ്റി ഷൂട്ടൌട്ട് മത്സരം നടത്തി. കോട്ടയം ജില്ലാ വിമുക്തി മിഷൻ, എം.ടി സെമിനാരി സ്കൂളിൽ വെച്ച് ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശം ഉൾക്കൊണ്ടാണ് ഫുട്ബോളാണ് ലഹരി
എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സൗഹ്യദ പെനാൽറ്റി ഷൂട്ടൗട്ട് പ്രദർശന മത്സരം നടത്തിയത്. കോട്ടയം ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക കുമാർ എസ് പരിപാടി കിക്ക് ഓഫ് ചെയ്തു സംസാരിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ സുനില വർഗീസ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് സാബു ചെങ്ങാലിമൊട്ട് അധ്യക്ഷ വഹിച്ചു. കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. അഖിൽ , പ്രിവൻ്റീവ് ഓഫീസർ സാജു, വിമുക്തി കോർഡിനേറ്റർ കെ.എസ് അനീഷ , എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി ജോൺ പരിപാടിക്ക് നന്ദി പറഞ്ഞു. 48 ടീം ഈ മത്സരത്തിൽ പങ്കെടുത്തു.


