വാഴൂർ പാറാംതോട്ടിലെ ലഹരി മാഫിയ ആക്രമണം : ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം : വാഴൂർ പാറാംതോട് പ്രദേശത്ത് കഴിഞ്ഞദിവസം ലഹരി മാഫിയ നടത്തിയ അക്രമത്തിനും അഴിഞ്ഞാട്ടത്തിനും എതിരെ ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബിജെപി വാഴൂർ മണ്ഡലം വൈസ് പ്രസിഡൻറ് എം കെ വിജയകുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ടി ബി ബിനു ഉദ്ഘാടനം ചെയ്തു.

Advertisements

പ്രദേശത്ത് സമാധാന അന്തരീക്ഷം തുടരുന്നതിന് എല്ലാ പിന്തുണയും ബിജെപി നൽകുമെന്ന് ടി ബി ബിനു പറഞ്ഞു.വാഴൂർ മണ്ഡലം പ്രസിഡൻറ് കെ എസ് ഹരികുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സജി കാക്കതൂക്കിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ അമൃത ജയകുമാർ,ലീലാമണി ബാലചന്ദ്രൻ, അംബിയിൽ പ്രസാദ്, വി ബിജു, മനോജ് വടകര,സന്തോഷ് അമ്പഴത്തുംപടവിൽ എന്നിവർ സംസാരിച്ചു. കെ എസ് പ്രസന്നകുമാർ, ഇ ആർ പ്രസന്നകുമാർ, കെ കെ പ്രകാശ്, സുനിൽകുമാർ കാട്ടുതാഴെ, സജീവ് ,ജ്യോതി ബിനു, ഹരിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles