ബിനോയ് വിശ്വത്തിന് എതിരെ പാർട്ടിയിൽ പടയൊരുക്കം; പദവിക്ക് ചേരുന്ന വിധം പെരുമാറുന്നില്ലെന്ന് വിമർശനം 

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധം പെരുമാറുന്നില്ലെന്നും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ ഇത് പ്രധാന കാരണമായെന്നും വിമർശനമുയർന്നു. സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർത്ഥിത്വം വീതിച്ചെടുത്തു. ഇത്തരമൊരു പാർട്ടി ഘടകം തന്നെ അനാവശ്യമാണെന്നും പിരിച്ച് വിടണമെന്നും വിമർശനം ഉയർന്നു.

Advertisements

അവതാര പരാമർശം അപക്വമാണ്. സംസ്ഥാന സെക്രട്ടറിയറ്റ് അനാവശ്യമാണെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വരുത്തിയത് വൻ വീഴ്ചയാണെന്നും വിമർശനമുണ്ടായി.

Hot Topics

Related Articles