അമേരിക്ക – ഇറാൻ സമാധാന കരാർ പ്രത്യാശയുടെ പുതുവെളിച്ചമെന്ന് ഓർത്തഡോക്സ് ബാവ ; സമാധാനം പുലരട്ടെയെന്ന് ഓർത്തഡോക്സ് സഭ 

യുദ്ധ സാഹചര്യത്തിന്  വിരാമമിട്ട് അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിച്ചേർന്നതിനെ പ്രത്യാശയോടെയാണ് കാണുന്നതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. യേശു ക്രിസ്തു ലോകത്തിന് നൽകിയ ഏറ്റവും മഹത്തായ ദാനങ്ങളിലൊന്നാണ് സമാധാനം. “എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു” (യോഹന്നാൻ 14:27) എന്ന ക്രിസ്തുവിന്റെ വചനം ഇന്നും ലോകജനതയെ വഴിനടത്തുന്ന ദൈവീക സന്ദേശമാണ്. യുദ്ധവും വൈരാഗ്യവും പ്രതികാരവും മനുഷ്യനെ വിഭജിക്കുമ്പോൾ, സമാധാനവും സ്നേഹവും ക്ഷമയും മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആയുധങ്ങളുടെ ശക്തിയേക്കാൾ സംഭാഷണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ശക്തി മഹത്തരമെന്ന് സമാധാന കരാർ ലോകത്തെ ഓർമ്മിപ്പിക്കുന്നുവെന്നും ബാവ കൂട്ടിച്ചേർത്തു.

Advertisements

Hot Topics

Related Articles