അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വായനവാരത്തിന് തിരിതെളിഞ്ഞു

അതിരമ്പുഴ: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വായനവാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “വായന വസന്തം” പരിപാടിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊ. ഡോ. റോസമ്മ സോണി അധ്യക്ഷയായ യോഗത്തിൽ, എം.ജി. സർവകലാശാല ജീവനക്കാരനും കഥാകൃത്തുമായ രാധാകൃഷ്ണൻ ടി. തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

Advertisements

വായനയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അക്ഷരമരം, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാരചന, പി. എൻ. പണിക്കർ അനുസ്മരണം, കവി പരിചയം, പുസ്തകപരിചയം, വായനദിന ക്വിസ്, വായനദിന സന്ദേശം, വായനദിന പ്രതിജ്ഞ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോടുള്ള വിദ്യാർത്ഥികളുടെ താൽപര്യം വർധിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles