കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും പിഎൻ പണിക്കർഅനുസ്മരണവും നടത്തി

ഫോട്ടോ : കോട്ടയം പബ്ലിക്ക് ലൈബ്രറി കെ പി എസ്സ് മേനോൻ ഹാളിൽ നടത്തിയ വായനാദിനാചരണം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സി റ്റി അരവിന്ദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.ഡോ.ഫാ.എം.പി ജോർജ്
എബ്രഹാം ഇട്ടിച്ചെറിയ അഡ്വ.വി.ബി ബിനു
വി ജയകുമാർ കെ.സി വിജയകുമാർ എന്നിവർ വേദിയിൽ

Advertisements

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും പിഎൻ പണിക്കർ
അനുസ്മരണവും നടത്തി. കെ.പി .എസ് മേനോൻ ഹാളിൽ നടന്ന സമ്മേളനം എം.ജി
സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു .
കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത
വഹിച്ചു . പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ്
അഡ്വ.വിബിബിനു,സെക്രട്ടറികെ.സി വിജയകുമാർ കുട്ടികളുടെ ലൈബ്രറി
എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർ പ്രസംഗിച്ചു . അന്തർദേശീയ
മത്സരത്തിൽ സമ്മാനാർഹരായഫാ.എം.പി ജോർജ് കോർ എപ്പിസ് കോപ്പയുടെ
നേതൃത്വത്തിലുള്ള സുമാറോ ഗായക സംഘത്തെ ആദരിച്ചു . ആത്മ പാട്ടുകൂട്ടം
ആത്മരാഗം സംഗീത പരിപാടിയും നടന്നു.

Hot Topics

Related Articles