അജി കൊറ്റമ്പടം മന്ത്രി അബ്ദുൽ ഗഫൂറിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് , സ്വീകരണമൊരുക്കി മുസ്ലിം ലീഗ് അംബൂരം ശാഖാ കമ്മറ്റി

അമ്പൂരം: മുസ്ലിം ലീഗ് കോട്ടയം ജില്ലാ സെക്രട്ടറി അജി കൊറ്റമ്പടം ഫിഷറീസ് വകുപ്പ് മന്ത്രി വി.എ അബ്ദുൽ ഗഫൂറിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അജി കൊറ്റമ്പടത്തിന് മുസ്ലിം ലീഗ് അംബൂരം ശാഖാ കമ്മറ്റി സ്വീകരണമൊരുക്കി.

Advertisements

അംബൂരം ലീഗ് ഹൗസിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് ലത്തീഫ് മാനത്തു കാടൻ അധ്യക്ഷത വഹിച്ചു. ഫൈസൽ പുളിന്താഴ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഠലം സെക്രട്ടറി ഷമീർ വളയംകണ്ടം, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നിസാർ , സെക്രട്ടറി അഷറഫ് ചാരത്ര , ഷിബു തെങ്ങും പറമ്പിൽ ,ഈസാ ക്കുട്ടി, അനസ്, ഷാജഹാൻ വടക്കേ കുറ്റ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles