എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നേതൃത്വത്തിൽ കുട്ടികൾക്കായി ഔഷധസസ്യ പ്രദർശനം നടത്തി

ളാക്കാട്ടൂർ: വീട്ടുമുറ്റത്ത് കാണുന്ന ചെടി മികച്ച ഔഷധമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കുട്ടികൾ അത്ഭുതത്തോടെ വിവരങ്ങൾ എഴുതിയെടുത്തു. എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മണർകാട് ഏരിയ കമ്മറ്റിയുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഔഷധസസ്യ പ്രദർശനത്തിലാണ് വിദ്യാർത്ഥികൾ നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന സസ്യങ്ങളിലെ കേമൻമാരെ കണ്ടെത്തിയത്. ഔഷധസസ്യങ്ങളുടെ പേരുകളും ഉപയോഗവും വിവരിക്കുന്ന കുറിപ്പ് ഓരോ സസ്യത്തോടൊപ്പവും പ്രദർശിപ്പിച്ചിരുന്നു. നാട്ടിൽ കാണപ്പെടുന്ന സസ്യങ്ങളുടെ ഔഷധഗുണങ്ങൾ വിസ്മയത്തോടെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും വായിച്ചറിഞ്ഞത്. അപൂർവ്വമായ ഔഷധസസ്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. പ്രദർശനത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി ഔഷധ സസ്യങ്ങളെ തിരിച്ചറിയൽ മത്സരവും നടന്നു. എഎംഎഐക്ക് വേണ്ടി ഡോ. ശാലിനിയാണ് പ്രദർശനം ഒരുക്കിയത്. സ്കൂൾ മാനേജർ ആർ രാമചന്ദ്രൻനായർ,പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ, അദ്ധ്യാപകരായ എം ജി ഗിരീഷ് , വി എസ് അഭിലാഷ്, രാഹുൽ കെ സോമൻ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles