ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റി ബോധവൽക്കരണ സെമിനാറും ശില്പശാലയും നടത്തി

തിരുവല്ല: ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയും അനാംസ് എന്നിവരെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ സെമിനാറും ശില്പശാലയും നടത്തി. മഞ്ഞാടി എൻ ടി എസ് എസ് യുപിഎസിൽ നടന്ന സെമിനാർ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗവും വൈഎംസിഎ ദേശീയ നിർവാഹക സമിതി അംഗവുമായ ജോ ഇലഞ്ഞിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് ജോർജി എബ്രഹാം അധ്യക്ഷത വഹിച്ചു. മലയാള മനോരമ അസിസ്റ്റൻറ് എഡിറ്റർ വർഗീസ് സി തോമസ്തോമസ് പരിസ്ഥിതി സംരക്ഷണ ശില്പശാലയ്ക്ക് നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, മുഖ്യപ്രഭാഷണം ജില്ലാ പ്രസിഡണ്ട് കുര്യൻ ചെറിയാൻ, ഹെഡ്മിസ്ട്രസ് എ എ ജാജി മോൾ മോൾ അന്നമ്മ റ്റി ബേബി, സെക്രട്ടറി ജി അനു, ട്രഷറർ സൈജു വർഗീസ് ചെറിയാൻ, റോയ് വർഗീസ് ഇലവുങ്കൽ, എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് ജോ ഇലഞ്ഞിമൂട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്ക് ഫല വൃക്ഷത്തൈ വിതരണവും നടത്തി.

Advertisements

Hot Topics

Related Articles