കോട്ടയം : അന്യായമായ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ സമരവുമായി സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു). കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സംഘടിപ്പിച്ച സമരം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു.എസ്.ടി.യു ജില്ലാ സെക്രട്ടറി എം.സി.ഖാൻ അദ്ധ്യക്ഷനായി.ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അബ്ദുൾ കരീം മുസലിയാർ, പി.എം.സലീം, ദേശീയ സമിതിയംഗം ടി.സി.ഷാജി, കബീർ മുക്കാലി, അഡ്വ: എം.എ.റിബിൻഷാ, എം.ഐ.നൗഷാദ്,നാസർ മുണ്ടക്കയം, അഡ്വ: പി.ഐ.നൗഷാദ്,പി.എം.സൈനുലാബ്ദീൻ,നാസർ കോട്ടവാതുക്കൽ, പി.യു.ഇർഷാദ്, നൗഷാദ് കൂട്ടിക്കൽ, റസാഖ് പൊൻകുന്നം, അബ്ദുൾ അസീസ് മൗലവി, ബി.എ.നൗഷാദ്, ഷെഫീഖ് ഇസ്മായിൽ, റസിലി ഡെല്ല എന്നിവർ സംസാരിച്ചു.പി.എ.ഇബ്രാഹിം കുട്ടി സ്വാഗതവും സിൻഷാ അഷറഫ് നന്ദിയും പറഞ്ഞു.
Advertisements


