ഹൂസ്റ്റൺ: ലോകകപ്പിൽ സ്വീഡനെ ഗോൾ മഴയിൽ മുക്കി നെതർലാൻഡ്‌സ് കുതിർപ്പ് തുടർന്നതോടെ ജപ്പാന്റെ രണ്ടാം റൗണ്ട് പ്രതീക്ഷകൾക്കും ചിറക് വച്ചു. ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച ജപ്പാന് ഇതോടെ അടുത്ത മത്സരം വിജയിച്ചാൽ നിർണ്ണായകമായ പോയിന്റ് സ്വന്തമാക്കാം.
മത്സരത്തിൽ അഞ്ചാം മിനിറ്റ് മുതൽ തന്നെ നെതർലൻഡ്‌സ് ആക്രമണം കടുപ്പിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിലെ സമനിലയിൽ നിന്നും പാഠം ഉൾക്കൊണ്ട് വിജയം തന്നെ ലക്ഷ്യമിട്ടാണ് നെതർലൻഡ് കളത്തിലിറങ്ങിയത്. അഞ്ചാം മിനിറ്റിൽ ബ്രയാൻ ബ്രോബറി ആദ്യം വല ചലിപ്പിച്ചു. 17 ആം മിനിറ്റിലും ബ്രോബറി രണ്ടാം ഗോൾ കൂടി നേടിയതോടെയാണ് സ്വീഡൺ ഒന്ന് ഉണർന്നത്. എന്നാൽ, 47 ആം മിനിറ്റിൽ മറ്റൊരു ഗോൾ കൂടി നേടി ഗാപ്പ് കോ ആദ്യ പകുതി നെതർലൻഡ്‌സിനായി സീൽ ചെയ്തു കഴിഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് രണ്ടാം പകുതിയിൽ ഗാക്‌പോയും (54), സമ്മർവില്ലും (89) ഗോൾ നേടി പട്ടിക പൂർത്തിയാക്കി. 59 ആം മിനിറ്റിൽ ഇലങ്കയാണ് സ്വീഡനായി ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ വൻ വിജയം നേടിയ സ്വീഡന് പക്ഷേ, ഈ മത്സരഫലം വൻ തിരിച്ചടിയാകും. നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച ജപ്പാനും സ്വീഡനും തമ്മിലുള്ള കളി ഗ്രൂപ്പിൽ ഇനി നിർണ്ണായകമാകും.


