മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : വെള്ളാപ്പള്ളി നടേശന് എതിരെ കുരുക്ക് മുറുക്കുന്നു ; ആരോപണം കടുപ്പിച്ച് വി.എം സുധീരൻ 

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളുമായി വി.എം.സുധീരൻ. മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണം ഊർജിതമാക്കണം.കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ വെള്ളാപ്പള്ളി ഒരേസമയം സംസ്ഥാന സർക്കാരിനെയും ബിജെപിയെയും സ്വാധീനിച്ചെന്നും സുധീരൻ ആരോപിച്ചു. മൈക്രോഫിനാൻസ് കേസിന് പിന്നില്‍ സുധീരനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണവും അദ്ദേഹം തള്ളി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസ് കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

തന്റെ പേരില്‍ വരുന്ന നിയമനടപടികള്‍ക്കും ശിക്ഷകള്‍ക്കും തടയിടാനാണ് വെള്ളാപ്പള്ളി നിരന്തരം ശ്രമിക്കുന്നത്. ഇതിനായി ഒരു വശത്ത് പിണറായി വിജയൻ സർക്കാരിനെയും മറുവശത്ത് കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തു. ഇരുപക്ഷത്തെയും സ്വാധീനിച്ച്‌ കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയ പരിരക്ഷ ഉറപ്പാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങള്‍ തീർത്തും വിരുദ്ധമായാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. രാഷ്ട്രീയ സമൂഹത്തെയും കേരളീയ പൊതുസമൂഹത്തെയും ഗുരുവിന്റെ ആദർശങ്ങളെയും ഇത്രയധികം കബളിപ്പിക്കുന്ന മറ്റൊരു വ്യക്തിയെ കാണാനാവില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles