കൊച്ചി: അമ്മ ഭരണസമിയിൽ പ്രതിസന്ധിയും തർക്കവും രൂക്ഷമായതിനു പിന്നാലെ ശ്വേത മേനോൻ രാജി വച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു ശ്വേത രാജി വച്ചതിന് പിന്നാലെ 13 അംഗ ഭരണസമിതിയും രാജി വച്ച് ഒഴിഞ്ഞു. അമ്മ ജനറൽ ബോഡി യോഗത്തിൽ തർക്കം അതിരൂക്ഷമായതിനെ തുടർന്നാണ് ഇപ്പോൾ രാജി ഉണ്ടായത്. ഇതിന് പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. വാർഷിക കമ്മിറ്റിയിൽ റിപ്പോർട്ട് അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. തുടർന്നാണ് തർക്കം രൂക്ഷമാകുകയും അമ്മയിൽ നിന്നും ഭരണ സമിതി രാജി വയ്ക്കുകയും ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
Advertisements


