ആംബുലൻസിന്റെയും ഭക്ഷണ വിതരണത്തിന്റെയും മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആരുടെയും ശുപാർശകൾ സ്വീകരിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
Advertisements
ഓപ്പറേഷൻ തൂഫാൻ വൻവിജയമാണ്. പലയിടത്തും ജനങ്ങൾ തന്നെ റെയ്ഡിന് ഇറങ്ങുന്നുണ്ട്. 15 കോടി രൂപ വില വരുന്ന മയക്കുമരുന്ന് സാധനങ്ങൾ ഇതുവരെ പിടിച്ചെടുത്തു. മൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്തു. എൻ ഡി പി എസ് നിയമം ശക്തിപ്പെടുത്തുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ എം പിമാരോട് സർക്കാർ ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


