കഴിഞ്ഞദിവസം രാവിലെ വടവാതൂരിൽ ആയിരുന്നു സംഭവം. ബന്ധുവിനൊപ്പം ചൂണ്ടയിടുന്നതിന് വേണ്ടി വടവാതൂർ ബണ്ട് റോഡിൽ എത്തിയതായിരുന്നു 13 വയസുകാരൻ. ചൂണ്ട വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അബദ്ധത്തിൽ താടിയിൽ ഉടക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ തൊട്ടടുത്തുള്ള പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ആശുപത്രിയിലെ ഡോക്ടർ അരവിന്ദ് വി അശോകിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനോടുവിൽ വിജയകരമായി ചൂണ്ട പുറത്തെടുക്കുകയായിരുന്നു. സ്റ്റാഫ് നേഴ്സ് ജാസ്മിൻ കമാൽ, നഴ്സിംഗ് അറ്റന്റ് മിനി മോഹൻ തുടങ്ങിയവരും ഇതിൽ പങ്കാളികളായി.
Advertisements


