വിജയത്തോടെ ബ്രസീലും മൊറോക്കോയും; മികച്ച മൂന്നാം സ്ഥാനക്കാരാകാൻ കാത്തിരിപ്പ് തുടർന്ന് സ്‌കോട്ട്‌ലൻഡ്; ഗ്രൂപ്പ് സിയിൽ നിന്നും രണ്ടാം റൗണ്ടിലേയ്ക്ക് മഞ്ഞപ്പട

മിയാമി: വിജയത്തോടെ ബ്രസീലും മൊറോക്കോയും റൗണ്ട് ഓഫ് 32 വിൽ സീറ്റ് ഉറപ്പിച്ചപ്പോൾ, ബ്രസീലിനോട് തോറ്റെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്‌കോട്ട്‌ലൻഡ്. സ്‌കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചതോടെയാണ് ബ്രസീൽ രണ്ടാം റൗണ്ടിലേയ്ക്ക് എത്തിയത്. മൂന്നു കളികളിൽ നിന്നും ഒരു സമനിലയും രണ്ട് വിജയവുമായി ഏഴു പോയിന്റാണ് ബ്രസീൽ നേടിയത്. ബ്രസീലിനെ സമനിലയിൽ പിടിക്കുകയും, സ്‌കോട്ട്‌ലൻഡിനെയും ഹെയ്തിയെയും തോൽപ്പിക്കുകയും ചെയ്ത മൊറോക്കോയ്ക്കും ഏഴു പോയിന്റുണ്ട്. ഇതോടെ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ബ്രസീൽ ഒന്നാം സ്ഥാനക്കാരായും, മൊറോക്കോ രണ്ടാം സ്ഥാനക്കാരായും രണ്ടാം റൗണ്ടിലേയ്്ക്ക് മാർച്ച് ചെയ്തു.

Advertisements

വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് മൊറോക്കോ ഹെയ്തിയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളിനാണ് മൊറോക്കോയുടെ വൻ വിജയം. അടിയ്ക്കടി തിരിച്ചടി എന്ന രീതിയിലായിരുന്നു മൊറോക്കോ ഹെയ്തി മത്സരം. 10 ആം മിനിറ്റിൽ ബൗണോസിന്റെ ഗോളിലൂടെ ഹെയ്തി ലീഡ് എടുത്തു. 39 ആം മിനിറ്റിൽ ഹക്കിമിയുടെ ഗോളിലൂടെ മൊറോക്കോ ഒപ്പം പിടിച്ചു. 43 ആം മിനിറ്റിൽ വീണ്ടും ഹെയ്ത്തി വിൽസൺ ഐസിഡോറിലൂടെ ഞെട്ടിച്ചു. ആ ഞെട്ടൽ ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ മൊറോക്കോ മാറ്റി. 45 + 1 മിനിറ്റിൽ ഇസമെല്ലാ സൈബാരി നേടിയ ഗോളിലൂടെ മൊറോക്കോ ഒപ്പമെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ പകുതിയിൽ രണ്ടു ഗോളുകളുമായി രണ്ട് ടീമുകളും ഒപ്പത്തിന് ഒപ്പമെത്തി. എന്നാൽ, രണ്ടാം പകുതിയിൽ 78 ആം മിനിറ്റിൽ സൗഫിന്നൈ റഹിമൂം, 89 ആം മിനിറ്റിൽ ജെസിമ്മേ യാസിനും നേടിയ ഗോളിലൂടെ മൊറോക്കോ വിജയം നേടുകയായിരുന്നു. ബ്രസീലിനും മൊറോക്കോയും രണ്ടാം റൗണ്ടിലേയ്ക്കു കടന്നപ്പോൾ, മൂന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേയ്ക്കു കടക്കാമെന്നു പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് സ്‌കോട്ട് ലൻഡ്. ഒരു വിജയമോ, സമനിലയോ പോലുമില്ലാതെ ഹൈതി ലോകകപ്പിൽ നിന്ന് പുറത്തായി.

Hot Topics

Related Articles