കോട്ടയം: ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സംഘത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി യുവതി അടക്കം മൂന്നു പേരെ പിടികൂടി. മണിമലയിൽ നിന്നാണ് മൂന്നു പേരെയും പൊലീസ് സംഘം പിടികൂടിയത്. കോട്ടയം മണിമല നെരിയത്തറ വീട്ടിൽ പയസ് ജേക്കബ് , ഏറത്തുവടകര കറുകപ്പള്ളിൽ കെ.സി ബിനു (49), ഭാര്യ സുജാതാ ബിനു (49) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യതത്. കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസ് ന് നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും മണിമല പൊലീസും ചേർന്നാണ് മിന്നൽ പരിശോധന നടത്തിയത്. പ്രതിയായ പയസ് മുൻപും ഇത്തരത്തിൽ കഞ്ചാവ് വിൽപ്പന അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടയാളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Advertisements


