മൂത്തേടത്ത്കാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കളഭാഭിഷേകം നടത്തി

വൈക്കം:മൂത്തേടത്ത്കാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി നടത്തിയ കളഭാഭിഷേകം ഭക്തി സാന്ദ്രമായി. തന്ത്രി മോനാട്ടുമന ചെറിയ കൃഷ്ണൻ നമ്പൂതിരി പൂജാ കർമങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി, നീണ്ടൂർ നാരായണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. വെച്ചുർ രാജേഷിന്റെ നേതൃത്വത്തിൽ മേളമൊരുക്കി. ക്ഷേത്ര കാര്യദർശി ആനത്താനത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, മാനേജർ വൈക്കം സാഗർ കുമാർ എന്നിവർ നേതൃത്വം നല്കി. തുടർന്ന് അന്നദാനവും നടന്നു.
മൂത്തേടത്ത്കാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ജൂലൈ 17 ന് തുടക്കമാകും.ആഗസ്റ്റ് 16ന് സമാപിക്കും. രാമയണ മാസാചരണത്തിൻ്റെ ഭാഗമായി
പാരായണം പ്രഭാഷണം , ഭജന, വിശേഷാൽ ഗണപതി ഹോമം ഭഗവത് സേവ എന്നിവ ഉണ്ടായിരിക്കും.

Advertisements

Hot Topics

Related Articles