കാഞ്ഞിരപ്പള്ളിയിൽ അംഗൻവാടി പരിസരത്ത് മൂർഖൻ പാമ്പ് ; പിടികൂടാനാകാതെ RRT സംഘം 

 കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അംഗൻവാടി പരിസരത്ത് മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ജീവനക്കാരെ കണ്ടതോടെ പാമ്പ് അംഗൻവാടിയുടെ തറയിലുള്ള മാളത്തിലേയ്ക്ക് ഇഴഞ്ഞ് കയറുകയായിരുന്നു. സംഭവമറിഞ്ഞ് RRT  സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ പിടികൂടാനായില്ല. കാഞ്ഞിരപ്പളളി പഞ്ചായത്ത് 62-ാം നമ്പർ അംഗൻ വാടിയുടെ പരാസരത്താണ് പാമ്പിനെ കണ്ടത്. പാമ്പ് കയറിയ ഭാഗത്ത് വലയിടാനാണ് തീരുമാനം. പാമ്പിനെ കണ്ടതോടെ കുട്ടികളും രക്ഷിതാക്കളും അടക്കം ഭീതിയിലാണ്.

Advertisements

Hot Topics

Related Articles