ചങ്ങനാശേരി: ഇന്‍ഡ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 51-ാം വാര്‍ഷിക ദിനമായ ജൂണ്‍ 25
അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി
ആര്‍ജെഡി നിയോജക മണ്ഡലം കമ്മറ്റി ആചരിച്ചു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉത്ഘാടനം ചെയ്തു.
ഇന്‍ഡ്യയിലെ സോഷ്യലിസ്റ്റുകളുടെ നിതാന്ത ജാഗ്രതയാണ്
പിന്നീടൊരിക്കല്‍ കൂടി അടിയന്തരാവസ്ഥ
പ്രഖ്യാപിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതിരുന്നതെന്നു സണ്ണിതോമസ് പറഞ്ഞു. ഇന്ന് ബിജെപി ഭരണത്തിന് കീഴില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നു തോന്നിപ്പിക്കും വിധം
രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധ നീക്കവും പ്രസിദ്ധീകരണങ്ങളുടെ മേലുള്ള സെന്‍സര്‍ഷിപ്പും ജനാധിപത്യ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണന്നും ജനാധിപത്യ വിശ്വാസികള്‍ ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും
സണ്ണിതോമസ് പറഞ്ഞു
നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി ചീരഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ആര്‍ജെഡി ജില്ലാ സെക്രട്ടറി ജോണ്‍ മാത്യം മൂലയില്‍, ഇ.ഡി ജോര്‍ജ്, ആര് വൈജെഡി ജില്ലാ സെക്രട്ടറി ഫെബിന് റ്റി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം നടത്തി ആര്‍ജെഡി

Advertisements

