അന്താരാഷ്ട്ര യോഗ ദിനം പരപ്പ് ചാവറഗിരി സി.എം .ഐ . സ്പെഷ്യൽ സ്കൂളിൽ ആചരിച്ചു

പരപ്പ്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പരപ്പ് ചാവറഗിരി സി.എം.ഐ. സ്പെഷ്യൽ സ്കൂളിൽ യോഗ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും യോഗ ക്ലാസും റവ. ഫാ. സന്തോഷ് ചെമ്പകത്തുങ്കൽ സി.എം.ഐ. നയിച്ചു.

Advertisements

പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ശരീര-മനസ്സിന്റെ ഐക്യം, ഏകാഗ്രത വർദ്ധിപ്പിക്കൽ, മാനസിക സമ്മർദ്ദം കുറയ്ക്കൽ, ശാരീരിക ക്ഷമത മെച്ചപ്പെടുത്തൽ എന്നിവയിൽ യോഗയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. തുടർന്ന് യോഗ നടത്തി. ബ്രീത്തിങ് എക്സർസൈസുകൾ, സാധാരണ എക്സസൈസുകൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും കുട്ടികൾക്കായി ക്രമീകരിച്ചു. പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികൾക്ക് യോഗയും വ്യായാമങ്ങളും സ്വായത്തമാക്കാൻ അവസരം ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ ചാവറഗിരി സി.എം.ഐ. സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. പ്രിൻസ് മുല്ലമംഗലത്ത് സി.എം.ഐ. അധ്യക്ഷത വഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും നോൺ ടീച്ചിങ് സ്റ്റാഫുകളും പരിപാടിയിൽ പങ്കെടുത്തു.

Hot Topics

Related Articles