കോട്ടയം : സംസ്ഥാനത്ത് പൊലീസിൽ വൻ അഴിച്ചു പണി. എട്ട് അഡീഷണൽ എസ് പിമാർ എസ് പി മാരാകും. കോട്ടയം അഡീഷണൽ എസ് പി എം ആർ മധു ബാബുവും ഇടുക്കി അഡീഷണൽ എസ് പി ഇമ്മാനുവൽ പോളും എസ് പി മാരാകും. ഇടുക്കി അഡീഷണൽ എസ് പി ഇമ്മാനുവൽ പോളിനെ സതേൺ റേഞ്ച് വിജിലൻസ് എസ് പി ആയാണ് നിയമിച്ചിരിക്കുന്നത്. കണ്ണൂർ അഡീഷണൽ എസ് പി എ പി ചന്ദ്രനെ കൊച്ചി ക്രൈം ആൻ്റ് അഡ്‌മിനിസ്ട്രേഷൻ എസ് പി ആയി നിയമിച്ചു. എസ് എസ് ബി ഹെഡ് ക്വാർട്ടേഴ്സ് ഡി വൈ എസ് പി പി നിയാസിനെ എസ് സി ആർ ബി തിരുവനന്തപുരം ഡി വൈ എസ് പി ആയി നിയമിച്ചു.
ഷാജി കെ. എസ്: വയനാട് ജില്ലാ പൊലീസ് ഓഫീസിലെ അഡീഷണൽ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി ആയി നിയമിച്ചു.
മധു ബാബു എം. ആർ: കോട്ടയം ജില്ലാ പൊലീസ് ഓഫീസിലെ അഡീഷണൽ എസ്.പി ആയിരുന്ന ഇദ്ദേഹം കോഴിക്കോട് ട്രാഫിക് നോർത്ത് സോൺ എസ്.പി ആയി ചുമതലയേൽക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷംസുദ്ദീൻ എസ്: കോഴിക്കോട് സിറ്റി പൊലീസ് ഓഫീസിലെ അഡീഷണൽ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ എറണാകുളം സി.ബി.സി.യു II (CBCU II) ലേക്ക് നിയമിച്ചു.
ദേവദാസൻ സി. എം: കാസർകോട് ജില്ലാ പൊലീസ് ഓഫീസിലെ അഡീഷണൽ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് വിജിലൻസ് (VACB) സ്പെഷ്യൽ സെൽ എസ്.പി ആയി നിയമിച്ചു.
വി. ജി രവീന്ദ്രനാഥ്: സിയാലിലെ (CIAL) സീനിയർ മാനേജർ സെക്യൂരിറ്റി പദവിയിലുണ്ടായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം സി.ബി.സി.യു I (CBCU-I) ലേക്കാണ് പ്രൊമോഷനോടെ നിയമിച്ചിരിക്കുന്നത്.
ഇത് കൂടാതെ എട്ട് ഡി വൈ എസ് പിമാരെ സ്ഥലംമാറ്റിയും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്:
അമ്മിണിക്കുട്ടൻ: തിരുവനന്തപുരം വിജിലൻസ് (VACB) SIU-I എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി ആയി സ്ഥലംമാറ്റി.
ബാലകൃഷ്ണൻ നായർ: കണ്ണൂർ & കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് വിജിലൻസ് നോർതേൺ റേഞ്ച് എസ്.പി ആയി നിയമിച്ചു.
ബി. അനിൽകുമാർ (Sr.):
തിരുവനന്തപുരം സി.ബി.സി.യു I-ൽ ഉണ്ടായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് (SSB) എസ്.പി ആയി നിയമിച്ചു.
അജിത് കുമാർ .ജി. എൽ:
തിരുവനന്തപുരം എസ്.എസ്.ബി ഹെഡ്ക്വാർട്ടേഴ്സിലെ എസ്.പി (ഇന്റലിജൻസ്) ആയിരുന്ന ഇദ്ദേഹം തിരുവനന്തപുരം വിജിലൻസ് (VACB) SIU-II എസ്.പി ആയി ചുമതലയേൽക്കും.
ശ്യാംലാൽ. ടി: കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം എസ്.എസ്.ബി ഹെഡ്ക്വാർട്ടേഴ്സിലെ എസ്.പി (ഇന്റലിജൻസ്) തസ്തികയിലേക്ക് മാറ്റി നിയമിച്ചു.
ഷീൻ തറയിൽ: പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എൻ.ആർ.ഐ സെൽ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം സിറ്റി ക്രൈം & അഡ്മിനിസ്ട്രേഷൻ ഡി.സി.പി പദവിയിലേക്ക് മാറ്റിനിയമിച്ചു.
സക്കറിയ മാത്യു: നിലവിൽ തിരുവനന്തപുരം സിറ്റി ക്രൈം & അഡ്മിനിസ്ട്രേഷൻ ഡി.സി.പി ആയിരുന്ന ഇദ്ദേഹത്തെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എൻ.ആർ.ഐ സെൽ എസ്.പി ആയി നിയമിച്ചു.
വേണുഗോപാലൻ .കെ. വി:
കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കണ്ണൂർ & കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി ആയി സ്ഥലംമാറ്റി.


