കുമരകം : വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കുമരകം കലാഭവൻ കല – സംസ്കാരിക കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ വായനയുടെ നാനാർത്ഥങ്ങൾ ചർച്ച സദസ്സ് കുമരകം കലാഭവൻ ഹാളിൽ സംഘടിപ്പിച്ചു.കലാഭവൻ വർക്കിംഗ്പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ അധ്യക്ഷത വഹിച്ച വായനയുടെ നാനാർത്ഥങ്ങൾ ചർച്ച സദസ്സ് എഴുത്തുകാരനും
എക്സസൈസ് സർക്കിൾ ഇൻസ്പെക്ടറുമായ എൻ വി സന്തോഷ്കുമാർ ഉദ്‌ഘാടനം ചെയ്തു. ചർച്ച സദസ്സിൽ എഴുത്തുകാരി സോളി ജോർജ്,കുമരകം ഗ്രാമ പഞ്ചായത്ത് അംഗം സലീമാ ശിവാത്മജൻ, കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി , കലാഭവൻ ഭാരവാഹികളായ അഡ്വ. പി.കെ മനോഹരൻ ,പി.വി പ്രസേനൻ , സാൽവിൻ കൊടിയന്ത്ര,അമ്മാൾ സാജുലാൽ, ജഗദമ്മ മോഹനൻ, പി.കെ ശാന്തകുമാർ, കെ എൻ ബാലചന്ദ്രൻ, എ.പി സലിമോൻ എന്നിവർ സംസാരിച്ചു.
Advertisements


