കോട്ടയം കിടങ്ങൂർ കേന്ദ്രീകരിച്ച് മദ്യവിൽപ്പന;  റേഷൻ കട വ്യാപാരി അറസ്റ്റിൽ 

കോട്ടയം : കിടങ്ങൂരിൽ അനധികൃ മദ്യ വിൽപ്പന നടത്തിയ റേഷൻ കട വ്യാപാരിയെ എക്സൈസ് സംഘം കുടുക്കി. കുറവിലങ്ങാട് എക്സൈസ് റേഞ്ച് ആഫീസിൻ്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായുള്ള അന്വേഷണത്തിലാണ്  മദ്യവിൽപ്പന നടത്തിയ കിടങ്ങൂർ പാർവതി മന്ദിരം വീട്ടിൽ വേണു കുട്ടൻനായരെയാണ് എക്സൈസ് സംഘം തന്ത്രപൂർവം പിടികൂടിയത്. കിടങ്ങൂർ ഭാഗത്ത് ആവശ്യക്കാർക്ക് യഥേഷ്ടം വിവിധ തരത്തിലുള്ള മദ്യം എത്തിച്ചു കൊടുക്കുന്ന വേണുക്കുട്ടൻ നായരെ കുറച്ച് ദിവസങ്ങളായി എക്‌സൈസ് സംഘം നിരീക്ഷിച്ചു  വരികയായിരുന്നു. ഇയാളുടെ പക്കൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 4.100 ലിറ്റർ മദ്യവും മദ്യം വിറ്റുകിട്ടിയ 2300 രൂപയും പിടികൂടി പ്രതിയെ കോടതിയിൽ ഹാജരാക്കി.  കിടങ്ങൂർ ഭാഗത്ത് മദ്യവിൽപ്പന നടത്തിവരുന്ന മറ്റു ചില വ്യക്തികളെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിൻ്റെ അന്വേഷണം ആരംഭിച്ചിട്ടുള്ളതായി റെയ്ഡിന് നേതൃത്വം നൽകിയ കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോർജ് ജോസഫ് അറിയിച്ചു. റെയ്ഡിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു വർഗ്ഗീസ്, പ്രിവൻ്റീവ് ആഫീസർ( ഗ്രേഡ്) മഹാദേവൻ എം.എസ്, പ്രിവൻ്റീവ് ആഫീസർ( ഗ്രേഡ്) വേണുഗോപാൽ കെ ബാബു, സിവിൽ എക്സൈസ് ആഫീസർ രാഹുൽ നാരായണൻ, അമൽ പി.എം,വനിത സിവിൽ എക്സൈസ് ആഫീസർ ആര്യാ പ്രകാശ് എന്നിവർ പങ്കെടുത്തു. 

Advertisements

Hot Topics

Related Articles