വാഴൂർപള്ളിയിൽ പെരുനാൾ 28 നും 29 നും

പുളിക്കൽ കവല: വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ കാവൽ പിതാവിൻ്റെ നാമത്തിലുള്ള വലിയ പെരുനാളും വിശുദ്ധ പത്രോസ് പൗലോസ്ശ്ലീഹൻമാരുടെ ഓർമ്മ പെരുനാളും 28 ഞായർ 29 തിങ്കൾ തീയതികളിൽ ആചരിക്കുന്നു. 28 ന് 530 ന് സഖറിയാസ് മാർ സേവേറിയോസിൻ്റെ പ്രധാന കാർമ്മികത്വത്തിൽ പെരുന്നാൾ സന്ധ്യാ നമസ്കാരം, പെരുന്നാൾ സന്ദേശം. പ്രധാന പെരുന്നാൾ ദിനമായ 29 ന് 6:30 ന് പ്രഭാത നമസ്കാരം തുടർന്ന് ഫാ: കുരിയാക്കോസ് ഈപ്പൻ്റെ പ്രധാന കാർമ്മികത്വത്തിൽ കുർബ്ബാന തുടർന്ന് പെരുന്നാൾ പ്രദക്ഷിണം, ആശീർവാദം നേർച്ചവിളമ്പ് ശുശ്രൂഷകൾക്ക് വികാരി ഫാ: അലക്സ് തോമസ് നാഴൂരിമറ്റത്തിൽ സഹവികാരി ജോൺ സ്‌കറിയാ നടുത്തൊട്ടിയിൽ എന്നിവർ സഹകാർമ്മികത്വം. വഹിക്കുന്നു ചടങ്ങുകൾക്ക് ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി ജോമോൻ മാത്യു എന്നിവർ നേതൃത്വം വഹിക്കും.

Advertisements

Hot Topics

Related Articles