ഏറ്റുമാനൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാർ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ ഏറ്റുമാനൂർ അസ്സംബ്ലി നിയോജകമണ്ഡല തലത്തിലുളള ലഹരിവിരുദ്ധ ദിനാചരണ പൊതുസമ്മേളനം കട്ടചിറ മേരിമൗണ്ട് പബ്ലിക് സ്കൂളിൽ നടത്തി. നാട്ടകം സുരേഷ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പുഷ്പ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി കെ ആർ ബിജു സ്വാഗതവും,കോട്ടയം ഡി വൈ എസ് പി കെ എസ് അരുൺ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ,ഏറ്റുമാനൂർ എസ് എച്ച് ഒ ഇൻസ്പെക്ടർ രാജേഷ് കുമാർ ടി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുകയും, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ എ സജി, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്. സവിത ജോമോൻ ,ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ,കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി ഗോപി, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ ഏറ്റുമാനൂർ മുനിസിപ്പൽ എട്ടാം വാർഡ് മെമ്പർ. മാത്യു വാക്കത്തുമാലി ,ഏറ്റുമാനൂർ എ ഇ ഒ . ശ്രീജ പി ഗോപാൽ,കട്ടചിറ മേരിമൗണ്ട് പബ്ലിക് സ്കൂൾ മാനേജർ റവറന്റ് സിസ്റ്റർ. മോളി അഗസ്റ്റിൻ, ഏറ്റുമാനൂർ എക്സൈസ് ഓഫീസർ അശോക് ബി നായർ , കുമരകം എസ് എച്ച് ഒ ഷോജോ വർഗ്ഗീസ് , ഗാന്ധിനഗർ എസ് എച്ച് ഒ എം കെ രാജേഷ് എന്നിവർ ആശംസകൾഅർപ്പിക്കുകയും ചെയ്തു.
സമ്മേളനത്തിന് കട്ടചിറ മേരിമൗണ്ട് പബ്ലിക് സ്കൂൾ പ്രധാന അദ്ധ്യാപിക റവറന്റ് സിസ്റ്റർ. ഏലിയാമ്മ സെബാസ്റ്റ്യൻ നന്ദിയും അർപ്പിച്ചു . പ്രസ്തുത ചടങ്ങിൽ ഏറ്റുമാനൂർ അസ്സംബ്ലി നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി, വാർഡ് ജനപ്രതിനിധികളും വിവിധ സ്കൂൾ, കോളേജ് പ്രതിനിധികളും, എസ് പി സി വിദ്ധ്യാർത്ഥികളും, പോലീസ് ഉദ്ധ്യോഗസ്ഥരും പങ്കെടുത്തു


