ഹാട്രിക്കുമായി ഡെംബലെ ; നോർവേയെ തകർത്ത് ഫ്രാൻസിന്റെ കുതിപ്പ്; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

ലോകകപ്പ് ഫുട്ബോളിൽ നോർവേയെ തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായി ഫ്രാൻസ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രാൻസിന്റെ തകർപ്പൻ ജയം. ഉസ്മാൻ ഡെംബലെ ഫ്രാൻ‌സിനായി ഹാട്രിക് നേടി. ഇൻജറി ടൈമിൽ ഡിസയർ ദുവെയും ഗോൾ നേടി. 21–ാം മിനിറ്റിൽ ഥെലോ ആസ്ഗാർഡാണ് നോർവെയ്‌ക്കു വേണ്ടി ആശ്വാസ ഗോൾ നേടിയത്. 7, 20, 32 മിനിറ്റുകളിലാണ് ഡെംബലെയുടെ ഗോളുകൾ. ഹാലണ്ട്, ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡും ഉൾപ്പെടെയുള്ള പത്തു മുൻനിര താരങ്ങൾക്ക് നോർവേ കോച്ച് സ്റ്റാലെ സോൾബാക്കൻ വിശ്രമം അനുവദിച്ചിരുന്നു.

Advertisements

Hot Topics

Related Articles