കോട്ടയം: ഇല്ലിക്കൽ വേളൂർ പുളിക്കമറ്റത്ത് വീടിനു മുകളിലേയ്ക്ക് മരം വീണ് അപകടം. ഇല്ലിക്കൽ വേളൂർ പുളിക്കമറ്റത്ത് കുന്നേൽ നൈസുവിന്റെ വീടിനു മുകളിലേയ്ക്കാണ് മരം വീണത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് വീടിനു മുന്നിൽ റോഡിന്റെ എതിർവശത്തായി നിന്നിരുന്ന മരം കടപുഴകി വീണത്. വീട്ടിൽ ഈ സമയം പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്റെ മേൽക്കൂരയിൽ മരം താങ്ങി നിൽക്കുകയാണ്. റോഡിനു കുറുകെ കിടക്കുന്ന വൈദ്യുതി ലൈനിന് മുകളിലൂടെയാണ് മരം കടപുഴകി വീണത്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും തടസപ്പെട്ടിട്ടുണ്ട്.
Advertisements















