മുഖ്യമന്ത്രി കുപ്രസിദ്ധനായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വി എൻ വാസവൻ ; ഒരു മാസത്തിനിടെ അടിച്ചത് ആറ് സെൽഫ് ഗോളെന്നും വിമർശനം

സെൽഫ് ഗോൾ അടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ കുപ്രസിദ്ധനായിക്കൊണ്ടിരിക്കുന്നുവെന്ന് മുൻ മന്ത്രി വി. എൻ വാസവൻ. മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ എല്ലാം സെൽഫ് ഗോളായി മാറി.  കഴിഞ്ഞ ഒരു മാസത്തിനിടെ 6 സെൽഫ് ഗോളുകളാണ് മുഖ്യമന്ത്രി അടിച്ചത്. മൂലം വള്ളംകളിക്ക് കുട്ടനാടിന് അവധി നൽകുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ ദ്വി മുഖസ്വഭാവവും വെളിവായി. സ്വന്തം പാർട്ടിയിൽ നിന്ന് പോലും മുഖ്യമന്ത്രിക്ക് ശരമേൽക്കുന്നു. മദ്യനയത്തിൽ പഴയ സർക്കാർ തെറ്റുവരുത്തിയിട്ടുണ്ടെങ്കിൽ അത് തിരുത്തുകയാണ് പുതിയ സർക്കാർ ചെയ്യേണ്ടത്. വിഷയം ആദ്യം പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യണമായിരുന്നു. സ്ഥാനമേറ്റ ആദ്യം മുഖ്യമന്ത്രി ഒപ്പിട്ടത് മദ്യവുമായി ബന്ധപ്പെട്ട ഫയലിലാണ്.  എം വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്നപ്പോൾ ബക്കാർഡിയുടെ  ഫയലിൽ ഒരു തീരുമാനവും എടുത്തിരുന്നില്ല. കരിമണൽ ഖനനം സ്വകാര്യവൽക്കരണമാണ്. മിഷൻ സമുദ്ര വഴി മണ്ണും കടലും അദാനിക്ക് തീറെഴുതുകയാണ്. ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന പരിശോധന കോടതി നിർദേശപ്രകാരമാണെന്നും അത് നടക്കട്ടെയെന്നും വി എൻ വാസവൻ പറഞ്ഞു.

Advertisements

Hot Topics

Related Articles