ലവൽ ക്രോസുകളുടെ സമീപപാത നവീകരണം ഉടൻ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി 

ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റയിൽപാതയിൽ വരുന്ന ലവൽ ക്രോസുകളുടെ സമീപപാത ടാർ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എ.പി. അറിയിച്ചു. ഇതിനായി 60 ലക്ഷം രൂപ അനുവദിക്കുകയും കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു എങ്കിലും യുദ്ധത്തെ തുടർന്ന് ടാർ വിലയിൽ ഉണ്ടായ വർദ്ധനവ് മൂലം പണി നിർത്തിവച്ചിരിക്കുകയായിരുന്നു. റയിൽവേ അധികൃതരും കരാറുകാരുമായും നടത്തിയ ചർച്ചയെ തുടർന്ന് നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാക്കുവാനും തീരുമാനം ആയെന്ന് എം.പി. പറഞ്ഞു.

Advertisements

ലവൽ ക്രോസുകളുടെ ഇരുവശത്തും ഉള്ള പാതയുടെ ഉടമസ്ഥത റയിൽവേക്ക് ആയതിനാൽ മറ്റ് ഡിപ്പാർട്ട്മെൻ്റ്കൾ ഈ ഭാഗം ടാർ ചെയ്യുകയോ നന്നാക്കുകയോ ചെയ്യില്ലായിരുന്നു.ദീർഘനാളുകളായി ഇങ്ങനെയുളള പാതകൾ തകർന്ന് കിടക്കുകയായിരുന്നു.ഇത് മൂലം വാഹനങ്ങളിലും കാൽനടയായും പോകുന്ന യാത്രക്കാർക്ക് വലീയ പ്രയാസമായിരുന്നു.ഇരു ചക്ര വാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് അപകടമുണ്ടാകുന്നത് നിത്യ സംഭവമായിരുന്നു. ഈ ഭാഗം നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് റയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാത്തിലാണ് തുക അനുവദിച്ചത്. ഇതുപ്രകാരം ഇതുവരെ 2 എണ്ണം പൂത്തിയായി 4 എണ്ണത്തിന്റെ നിർമ്മണം അന്തിമ ഘട്ടത്തിലാണ്.ബാക്കിയുള്ളവയുടെ നിർമ്മാണം ഉടൻ പൂത്തിയാക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Hot Topics

Related Articles