തിരുവനന്തപുരം : ആറ്റുകാലിൽ 27കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. അതുലാണ് പിടിയിലായത്. വർക്കല സ്വദേശി ആരതിയാണ് മരിച്ചത്. ഭർതൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ നടന്നു.
Advertisements
ആറ്റുകാലിൻ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആരതിയും ഭർത്താവ് അതുലും. ഒന്നരവർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതൽ തന്നെ ഭർത്താവിന്റെ പീഡനം ആരംഭിച്ചിരുന്നെന്നാണ് കുടുംബം പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുൽ ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകൾ ആരതി അമ്മയ്ക്ക് വാട്സ്ആപ്പിൽ അയച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരവും ഇയാൾ ആരതിയെ ഉപദ്രവിച്ചതായി റിപ്പോർട്ടുകളുണ്ട്.


