ബി വി എസ് ട്രസ്റ്റ് വാർഷികവും ലേബർ ഇന്ത്യ പഠന സഹായി വിതരണവും നാളെ ജൂൺ 28 ഞായറാഴ്ച

കോട്ടയം : ബി.വി. എസ് എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 24 -ാമത് വാർഷിക പൊതുയോഗവും നാലാം ക്ലാസ് മുതൽ പത്താം ക്ലാസു വരെ പഠിക്കുന്ന നിർധനരായ കുട്ടികൾക്ക് ലേബർ ഇന്ത്യ പഠനസഹായി വിതരണവും നാളെ ജൂൺ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് ഭാരതീയ വേലൻ സൊസൈറ്റി സുവർണ്ണ ജൂബിലി മന്ദിരഹാളിൽ വച്ച് പ്രസിഡൻ്റ രാജീവ് നെല്ലിക്കുന്നേലിൻ്റെ അദ്ധ്യക്ഷതയിൽ കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാളും, തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളുമായ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും, വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി വർക്കി, ജന. സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, ട്രസ്റ്റ് സെക്രട്ടറി പി സുഭാഷ്, രക്ഷാധികാരി പി. ആർ ശിവരാജൻ ,മഹിളാസമാജം സംസ്ഥാന പ്രസിഡൻ്റ് അനിതാ രാജു യുവജനവിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് അജീഷ് ആനന്ദൻ , റാന്നി ആയിക്കൽ അടവീശ്വര മഹാദേവക്ഷേത്ര സെക്രട്ടറി എം. ആർ ശിവപ്രകാശ് എന്നിവർ ആശംസകൾ അർപ്പിക്കും. ട്രസ്റ്റ് ജോ.സെക്രട്ടറി ഏ.വി. മനോജ് സ്വാഗതം ആശംസിക്കും. ട്രസ്റ്റ് വാർഷിക റിപ്പോർട്ട് സെക്രട്ടറി സുഭാഷ് പി യും ട്രഷറർ എൻ.വിജയൻ കണക്കും അവതരിപ്പിക്കുന്ന യോഗത്തിന് ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം ടി. ആർ അനിൽകുമാർ നന്ദി രേഖപ്പെടുത്തും.

Advertisements

Hot Topics

Related Articles