പി ജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മോൻസ് ജോസഫ് ; ആവശ്യം യുഡിഎഫ് നേതാക്കൾക്ക് മുന്നിൽ അറിയിച്ചിട്ടുണ്ടെന്നും മോൻസ് 

കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിന് മന്ത്രിക്ക് തുല്യമായ പദവി നൽകണമെന്ന് മോൻസ് ജോസഫ്. പി. ജെ ജോസഫ് യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവാണ്. യുഡിഎഫിന്റെ ആദ്യ കൺവീനർ ആണ്. പദവി  സ്വാഭാവികമായും അവകാശപ്പെട്ടത്. ആവശ്യം യുഡിഎഫ് നേതാക്കൾക്ക് മുമ്പിൽ അറിയിച്ചിട്ടുണ്ട്. അടുത്ത യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

Advertisements

Hot Topics

Related Articles