അഞ്ചാലുംമൂട് :ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സെൻസസ് ബോധവൽക്കരണം,സെൽഫ് എനുമറേഷൻ പ്രോഗ്രാം നടത്തി

അഞ്ചാലുംമൂട് :
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സെൻസസ് ബോധവൽക്കരണവും സെൽഫ് എനുമറേഷൻ ഹെല്പ് ഡെസ്കും സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ബി. കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.കൊല്ലം ജില്ലാ കളക്ടറേറ്റ് ജില്ലാ പ്ലാനിങ് ഓഫീസ്, സെൻസസ് ഫീൽഡ് ഓഫീസർ &റിസർച്ച് അസിസ്റ്റന്റ് സുരേഷ്കുമാർ ജി ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സിനായി അവബോധക്ലാസ്സ്‌ നയിച്ചു. കൊല്ലം കളക്ടറേറ്റ് സീനിയർ ക്ലാർക്കും ജില്ലാ സെൻസസ് ഓഫീസറുമായ രാജീവ്‌ എസ്, പി റ്റി എ വൈസ് പ്രസിഡന്റ്‌ ഷംനാദ്, കൈറ്റ് മെന്റർ ജി രശ്മി, ടെക്നിക്കൽ സപ്പോർട്ടിനായി അഖിൽ, അമൃത എന്നിവർ പങ്കെടുത്തു. തുടർന്ന് അഞ്ചാലുംമൂട് പരിസരത്തുള്ള കടകളിലും മറ്റും ബ്രോഷർ വിതരണം നടത്തി. ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് നടത്തിയ സെൽഫ് എനുമറേഷൻ ഹെല്പ് ഡെസ്കിൽ നാനൂറോളം രക്ഷകർത്താക്കൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles