അബുദാബി: അമേരിക്ക – ഇറാൻ സമാധാന കരാറിന് പിന്നാലെ യു എ ഇ ഇന്ധനവില കുറച്ചു. മാസങ്ങളോളം തുടർച്ചയായ വർധനവിന് ശേഷമാണ് ഇത്. സൂപ്പർ 98 പെട്രോള്‍ 3.95 ദിർഹത്തില്‍ നിന്ന് 3.40 ആയി താഴ്ന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ 3.29 ദിർഹമായി കുറഞ്ഞു. നേരത്തെ ഇത് 3.83 ദിർഹമായിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ 3.76 ദിർഹത്തില്‍ നിന്ന് 3.21 ആയി കുറഞ്ഞു. ഡീസലില്‍ കാര്യമായ കുറവുണ്ട്. 4.33 ദിർഹത്തില്‍ നിന്ന് 3.6 ദിർഹമായി കുറഞ്ഞു. യുദ്ധത്തിന് പിന്നാലെ ഇന്ധനവില അറുപത് ശതമാനത്തോളം ഉയർന്നിരുന്നു. പ്രവാസികള്‍ക്കുള്‍പ്പടെ വലിയ ആശ്വാസമാണ് തീരുമാനം.
Advertisements


