കോട്ടയത്തെ വിവിധ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുളള കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികൾ, കോട്ടയം സെക്ടറിലെ 49 അങ്കണവാടികൾ, നാട്ടകം സെക്ടറിലെ 43 അങ്കണവാടികൾ എന്നിവിടങ്ങളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നു ദിവസം (തിങ്കൾ,ബുധൻ,വെള്ളി) പാൽ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 15ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപായി  ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ് പള്ളം അഡീഷണൽ പ്രൊജക്റ്റ് ഓഫീസ്, കുമാരനല്ലൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0481 2310355.

Advertisements

Hot Topics

Related Articles