ആലപ്പുഴ : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ ആലപ്പുഴ കരിയിലക്കുളങ്ങര പൊലീസ് പിടികൂടി. പത്തിയൂർ വില്ലേജിൽ പത്തിയൂർ പടിഞ്ഞാറ് മുറിയിൽ ചിറയിൽ വീട്ടിൽ വിശാഖി( ഫ്രീക്കൻ സോനു)നെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കായംകുളം, കരിയിലക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അടിപിടി അക്രമം , കഠിന ദേഹോപദ്രവം ,ലഹരി വിപണനം എന്നീ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ 21 ന് കരിയിലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ ബിയർ പാർലറിൽ വച്ച് നടന്ന അടിപിടി കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇയാളെയാണ് കരിയിലക്കുളങ്ങര ഇൻസ്പെക്ടർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐ നിതിൻ, അൻവർ സാദിഖ്, ഗ്രേഡ് എ.എസ്.ഐ പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്,അനീഷ്,അജയ് (ആലപ്പൂഴ സൈബർ സെൽ ) എന്നിവർ അംഗങ്ങൾ ആയിരുന്നു.
ആലപ്പുഴയിൽ നിരവധി കേസുകളിൽ പ്രതി ; കുപ്രസിദ്ധ ഗുണ്ട ഫ്രീക്കൻ സോനുവിനെ അറസ്റ്റ് ചെയ്ത് കരിയിലക്കുളങ്ങര പൊലീസ്


