നെഹ്റുട്രോഫി: വേദികളും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ഇവന്‍റ് മാനേജ്മെന്‍റ കമ്പനി

ചിത്രം: ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു

Advertisements

* വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്ന് മുതൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

* ടിക്കറ്റ് വിൽപന ഈമാസം 20 മുതൽ

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ വേദികളും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ പ്രഫഷനൽ ഇവന്‍റ്  മാനേജ്മെന്‍റ് കമ്പനിയെ ചുമതലപ്പെടുത്തും. ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ (എൻ.ടി.ബി.ആർ) എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതിയനിർദേശം. ഇതിനൊപ്പം നെഹ്റുപവലിയനിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും പവലിയനിലെ ജനത്തിരക്ക് നിയന്ത്രിക്കാനും സംവിധാനം ഒരുക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി അറിയിച്ചു. വള്ളംകളിയുടെ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്ന് മുതൽ 10വരെ നടക്കും. ആഗസ്റ്റ് 11ന് ക്യാപ്ടൻസ് ക്ലിനിക്ക് നടത്തും. ടിക്കറ്റ് വിൽപന ഈമാസം 20 മുതൽ തുടങ്ങും. 10 ജില്ലകളിലെ സർക്കാർ ഓഫിസുകൾ വഴിയും എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, ഗ്രാമീൺബാങ്ക് എന്നിവ വഴി ഓൺലൈനായും ടിക്കറ്റ് വിൽപനയുണ്ടാകും.
വള്ളംകളിയോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര ആഗസ്റ്റ് 18നും സാംസ്കാരിക പരിപാടികൾ 18,19, 20 തീയതികളിലും സംഘടിപ്പിക്കും. വള്ളംകളി സുവനീർ ഒരുമാസത്തിനുള്ളിൽ ഇറക്കും. കഴിഞ്ഞ തവണ സുവനീർ ഇറക്കാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു.
പന്തൽ കാൽനാട്ട് കർമം ആഗസ്റ്റ് ഒന്നിന് നടത്തും. വള്ളംകളി സ്പോൺസർഷിപ്പിന് താൽപര്യപത്രം ക്ഷണിക്കും. 3.5-4 കോടി രൂപയാണ് സ്പോൺസർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തിൽ ജില്ല കലക്ടർ ഷാജി വി.നായർ അധ്യക്ഷ വഹിച്ചു. നഗരസഭ ചെയർപെഴ്സൺ മോളി ജേക്കബ്, മുൻ എം.എൽ.എമാരായ എ.എ. ഷുക്കൂർ, സി.കെ. സദാശിവൻ, എ.ഡി.എം. സി.പ്രേംജി, ഡെപ്യൂട്ടി കലക്ടർ എം.ജെ. മോബി, ഫിനാൻസ് ഓഫിസർ അജയാനന്ദ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.എസ്. വിനോദ്, ആലപ്പുഴ ഡി.വൈ.എസ്.പി. ജി. മുകേഷ്, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ.കെ. കുറുപ്പ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വള്ളംകളി ആലപ്പുഴയുടെ വികാരം-മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി നമ്മുടെ തനത് സംസ്കാരത്തിന്റെ ഭാഗവും ആലപ്പുഴയുടെ വികാരവുമാണെന്നും ഈ വർഷത്തെ വള്ളംകളി വലിയ വിജയമാക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എൻ.ടി.ബി.ആർ. എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വള്ളംകളി എല്ലാവിഭാഗം ജനങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന മഹത്തായ കായികവിനോദമാണ്. ജവഹർലാൽ നെഹ്റുവിന്റെ ഓർമ കൂടി പുതുക്കുന്നതാണ് നെഹ്റുട്രോഫി വള്ളംകളി. അതുകൊണ്ട് കൂട്ടായ പരിശ്രമത്തിലൂടെ  വള്ളംകളിയെ കൂടുതൽ ആവേശകരവും ആകർഷകവുമാക്കാനാവണം. ആഭ്യന്തരമന്ത്രിയെന്ന നിലക്ക് വള്ളംകളിക്ക് ആവശ്യമായ എല്ലാ സുരക്ഷ സജ്ജീകരണങ്ങളും പിന്തുണയും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles