ആലപ്പുഴ: ഓപറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി സ്ഥിരമായി നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റിരുന്ന കടപൊളിച്ചുനീക്കി. രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ വലിയകുളം വാർഡ് മുജീബ് (27), തിരുവമ്പാടി മുല്ലാത്ത് വളപ്പിൽ സുനീർ (38) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വലിയകുളം ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന കടയാണ് ആലപ്പുഴ സൗത്ത് പൊലീസും ജില്ല ഡാൻസാഫും ചേർന്ന് പൊളിച്ച് നീക്കിയത്. ഓപറേഷൻ തൂഫാന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിർദേശപ്രകാരം ജില്ലയിൽ ഉടനീളം ലഹരിക്കെതിരെ ശക്തമായ നടപടികളുടെ ഭാഗമായിട്ടാണിത്.
Advertisements


