കയർമേഖലയെ പ്രായോഗികതലത്തിൽ തിരിച്ചുകൊണ്ടുവരു: മന്ത്രി രമേശ് ചെന്നിത്തല : കയർ മേഖലയുടെ പുനരുജ്ജീവനം; സമ്പൂർണ്ണയോഗം വിളിച്ച് മന്ത്രി

ചിത്രം: കയർമേഖലയിലെ പ്രശ്​നങ്ങളും പരിഹാരമാർഗങ്ങളും ചർച്ച നടത്താൻ ആലപ്പുഴയിൽ ചേർന്നയോഗത്തിൽ മന്ത്രി രമേശ്​ ചെന്നിത്തല സംസാരിക്കുന്നു

Advertisements

ആലപ്പുഴ: കയർമേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും വിശദമായി ചർച്ച നടത്തി മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വിപുലമായ യോഗം ചേർന്നു. ആലപ്പുഴയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാസാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കയർ കോർപറേഷൻ, കയർ മിഷനറി മാനുഫാക്ചറിങ്​ കമ്പനി, കയർ ഫെഡ്, ഫോം മാറ്റിങ്​സ്​ എന്നിവിടങ്ങളിലൊന്നും പുതിയ നിയമനങ്ങൾ വേണ്ടെന്ന് മന്ത്രി നിർദേശിച്ചു. ഇവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ചെലവ് കൂടുതലാണെന്നും ഒരുസ്ഥാപനവും പരസ്യങ്ങൾ പുതുതായി നൽകരുത്​. ഈ നാല് സ്ഥാപനങ്ങളെയും നിലവിലെ അവസ്ഥയിൽ പോകാൻ അനുവദിക്കില്ലെന്നും കാര്യക്ഷമത വർധിപ്പിച്ചേ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ല അടിസ്ഥാനത്തിൽ കയർ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോജക്ട് ഓഫിസർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. തൊണ്ടിന്റെ ലഭ്യതക്കുറവും ചകിരി ഉൽപാദനത്തിലെ കുറവുമാണ് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓണത്തിന് ഒരുകയർ ഉൽപ്പന്നം വീടുകളിലേക്ക്
ആലപ്പു​ഴ​: കയർ ഉൽപ്പന്നങ്ങളുടെ വിപണനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ഓഫിസുകളിലേക്കും വീടുകളിലേക്കും ഓണത്തിന് ഒരു കയർ ഉൽപ്പന്നം എന്ന പദ്ധതി ആലോചിക്കുകയാണെന്ന് മന്ത്രി രമേശ്​ ചെന്നിത്തല. നൂതന യന്ത്രവത്​കരണത്തിലൂടെ മാത്രമേ ഉൽപാദനം മെച്ചപ്പെടുത്താൻ കഴിയുവെന്ന് കയറ്റുമതി സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ചെറുകിട ഉത്പാദകർക്ക് 38 കോടിയോളം രൂപ കയർ കോർപ്പറേഷൻ നൽകാനുണ്ടെന്ന് ചെറുകിട സംഘങ്ങളുടെ പ്രതിനിധികളും പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ രമ്യ ഹരിദാസ്, പി. പ്രസാദ്, എ.ഡി. തോമസ്​, കയർ ഡയറക്ടർ സമീർ കിഷൻ, കയർ ഡെവലപ്മെന്റ് അഡീഷനൽ ഡയറക്ടർ കെ.എസ്​. അനിൽകുമാർ, കയർഫെഡ് ചെയർമാൻ ടി കെ.ദേവകുമാർ, ട്രേഡ് യൂനിയന്റെ ഭാഗമായുള്ള വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ചെറുകിട ഉൽപാദകർ, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ, കയർ കോർപറേഷൻ, കയർഫെഡ്, ഫോം മാറ്റിങ്​സ്​ പ്രതിനിധികൾ എന്നിവർ പ​ങ്കെടുത്തു.

Hot Topics

Related Articles