ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി 20 ; വൈഭവ് ഇന്ത്യൻ കുപ്പായം അണിയും; സഞ്ജു സാംസൺ പുറത്ത് ; ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിംങ്

മാഞ്ചസ്റ്റർ: ലോകത്തെ ക്രിക്കറ്റ് ആരാധകർ മുഴുവൻ കാത്തിരുന്ന ആ തീരുമാനം ഇന്ത്യൻ കോച്ചിന്റെ ഭാഗത്ത് നിന്നും എത്തിയിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ കൗമാരതാരം വൈഭവ് സൂര്യവംശി ഇന്ത്യൻ ജേഴ്‌സിൽ അരങ്ങേറുന്നു. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യ ക്രിക്കറ്റിന്റെ ഇതിഹാസമാകാൻ ഒരുങ്ങുകയാണ് വൈഭവ്. ഐപിഎല്ലിലെ വൻ പ്രകടനത്തോടെയാണ് വൈഭവ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ എത്തിയത്. മലയാളി താരം സഞ്ജു സാംസൺ നിറം മങ്ങിയതോടെയാണ് വൈഭവിന് അവസരം ഒരുങ്ങിയത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles