പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ 5ാം ഓർമ്മപ്പെരുന്നാളിന് ജൂലൈ അഞ്ച് ; നിത്യസ്മൃതി – അനുസ്മരണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും 

കോട്ടയം : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാമത് ഓർമ്മപ്പെരുന്നാൾ നാളെ ജൂലൈ അഞ്ച് ഞായറാഴ്ച കൊടിയേറും. ബാവാ കബറടങ്ങിയിരിക്കുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  രാവിലെ 7.30ന് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ്. ഉച്ചയ്ക്ക് 2.30ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നിത്യസ്മൃതി – പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ അനുസ്മരണ സമ്മേളനം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 

Advertisements

ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആറൻമുള എംഎൽഎ അഡ്വ അബിൻ വർക്കി കോടിയാട്ട് മുഖ്യപ്രഭാഷണവും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ അനുസ്മരണ പ്രഭാഷണവും നടത്തും. വൈ​ദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ഫാ.ബിജു റ്റി മാത്യു, ഷിബു ഏബ്രഹാം, അഡ്വ ഉമ്മൻ ജോൺ, ബോബിൻ മാർക്കോസ് എന്നിവർ സംബന്ധിക്കും.

Hot Topics

Related Articles