ഫോട്ടോ : കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോജി എം ജോൺ, ബെന്നി ബഹനാൻ എംപി,
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി വി കൃഷ്ണദാസ്, വി.കെ.മനോജ്,വർഗീസ് ആലൂക്ക തുടങ്ങിയവർ സമീപം
അങ്കമാലി: ഈ വർഷം തന്നെ ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചു.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) സംസ്ഥാന കൺവെൻഷൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതിയുടെ സൗകര്യദാതാവാണെന്നും സ്വർണവ്യാപാരികളാണ് ഇതിന്റെ പ്രധാന പ്രമോട്ടർമാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജ്വല്ലറി പാർക്ക് യാഥാർഥ്യമാകുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ കേരളത്തിലെത്തുമെന്നും സംസ്ഥാനം ആഭരണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആഭരണങ്ങളുടെ നിർമ്മാണവും ഡിസൈനിംഗും ഒരേ കേന്ദ്രത്തിൽ നടക്കുന്നതിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോൾഡ് ഹബിന്റെ പ്രവർത്തനത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖല കൂടുതൽ ശക്തിപ്പെടുകയും സർക്കാർ ഖജനാവിലേക്കുള്ള വരുമാനം വർധിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി കൂടുതൽ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ആരംഭിക്കാൻ സാഹചര്യമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ആഭരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രദർശനങ്ങളാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഫാഷൻ, ഉപഭോക്താക്കളുടെ അഭിരുചി, വാങ്ങൽശേഷി, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്നിവയ്ക്കനുസരിച്ച് വിപണിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങൾ ആഭരണ പ്രദർശനങ്ങൾ സംഘടിപ്പിച്ച് അവരുടെ വ്യാപാരമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം രാജ്യത്തെ ഏറ്റവും വലിയ സ്വർണാഭരണ ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും ആഭരണ വ്യാപാര രംഗത്ത് നടക്കുന്ന വഞ്ചനകളെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമാന്തരവും അനധികൃതവുമായ സ്വർണവ്യാപാരം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രേഷനില്ലാതെ വീടുകളിലെത്തി സ്വർണവ്യാപാരം നടത്തുന്നവർ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ പങ്കെടുത്തു.
ഗോൾഡ് ഹബ് സ്ഥാപിതമായാൽ സ്വർണവ്യാപാരത്തിൽ നിന്നുള്ള വരുമാനം സംസ്ഥാന ഖജനാവിലേക്ക് കൂടുതൽ എത്തുമെന്നും. രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായി സ്വർണവ്യാപാരം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും KGSMA ജനറൽ സെക്രട്ടറി എസ്. അബ്ദുൾ നാസർ ആവശ്യപ്പെട്ടു. അടുത്ത ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന സ്വർണ്ണ വ്യാപാര മേഖലയുടെ കരുത്ത് ചോർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നികുതി സംവിധാനത്തിലെ ചോർച്ച രാജ്യത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് KGSMA പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു,
വർക്കിംഗ് പ്രസിഡന്റ് പി. കെ. ഐമു ഹാജി, ട്രഷറർ സി. വി. കൃഷ്ണദാസ്, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം. വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ, രത്നകല രത്നാകരൻ, നവാസ് പുത്തൻവീട്, ഫൈസൽ അമീൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്. പാലനി, അഹമ്മദ് പൂവിൽ, എം. സി. ദിനേശൻ, നിതിൻ തോമസ്, സംസ്ഥാന സെക്രട്ടറി ടി. വി. മനോജ് കുമാർ, വൈസ് പ്രസിഡന്റ് കെ. എം. സ്കറിയച്ചൻ, അബ്ദുൽ അസീസ് എർബാദ്, പി. ടി. അബ്ദുറഹ്മാൻ ഹാജി, സംസ്ഥാന സെക്രട്ടറി എൻ. ടി. കെ. ബാപ്പു, വി. ഗോപി, സി. എച്ച്. ഇസ്മായിൽ, അരുണ്‍ മല്ലർ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലാം ഹൈറ എന്നിവർ പങ്കെടുത്തു.
KGSMA ട്രഷറർ സി. വി. കൃഷ്ണദാസ് ഗോൾഡ് ഹബിന്റെ കരട് റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രശസ്ത മാജീഷ്യൻ ആർ. കെ. മലയത്തിന്റെ മകൻ റാക്കിൻ മാജിക് ഷോ അവതരിപ്പിച്ചു. ചലച്ചിത്ര നടി നമിത പ്രമോദ് VIBE 9 വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.


