ചേർത്തല : സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുവിന്റെ വീടുകയറി ആക്രമിച്ച് വീട്ടുപകരണങ്ങൾ തല്ലി തകർത്ത കേസിൽ നാല് പേർ പോലീസ് പിടിയിൽ.
കോനോത്ത് പ്രസന്നകുമാർ (58), മകൻ അഭിറാം ( 27), ചേർത്തല സൗത്ത് പഞ്ചായത്ത് കൈതവളപ്പിൽ നന്ദു(30), അനുജൻ ശ്യാം ഭരതൻ (27) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisements
ചേർത്തല പതിനൊന്നാം മൈലിന് പടിഞ്ഞാറ് വശമുള്ള കോന്നോത്ത് വീട്ടിലാണ് ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടായത് . കുറച്ചുകാലങ്ങളായി സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു.ഇതേ തുടർന്ന ഉണ്ടായ അടിപിടിക്ക് പോലീസിൽ പരാതി നൽകുകയും ഇരുകൂട്ടർക്കും എതിരായി കഴിഞ്ഞ മാസമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് . തുടർന്ന് ഞായറാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


